UAE News അന്തർദേശീയം

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി സൗദിയിലേക്ക് പ്രവേശനവിലക്ക്

All four countries, including the UAE, are barred from entering Saudi Arabia_DUBAIVARTHA

യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കൂടി സൗദിയിലേക്ക് പ്രവേശനം വിലക്കി. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞു. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എത്യോപ്യ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഇവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ രാജ്യങ്ങളിലേക്ക് പോകാന്‍ സൗദി പൗരന്മാര്‍ പ്രത്യേക അനുമതി വാങ്ങണം.കോവിഡ് വ്യാപനം വർധിക്കുന്നതും ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവുമാണ് തീരുമാനത്തിന് കാരണം. മലയാളികളടക്കമുള്ള നൂറുകണക്കിന് പ്രവാസികള്‍ സൗദിയിലേക്ക് വരാന്‍ ഉപയോഗിച്ച മാര്‍ഗമാണ് എതോപ്യ വഴിയുള്ള യാത്ര. ഇനി അതും പ്രതിസന്ധിയിലാവുകയാണ്.

error: Content is protected !!