fbpx
ദുബായ്

ലുലു -വിൽ ചക്ക ഫെസ്റ്റ് പൊടി പൊടിക്കുന്നു

ദുബായ്: ലുലു ഒരുക്കിയ ചക്ക മേള വൻ ജനപിന്തുണയോടെ മുന്നേറുന്നു. കൊതിയൂറുന്ന മണവുമായി ഉപഭോക്താക്കളെ വരവേൽക്കുകയാണ് ലുലു സൂപ്പർമാർക്കറ്റുകളിലെ ചക്കപ്പന്തലുകൾ. മലയാളികളെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ചക്ക പ്രേമികൾ കൂടി ഒത്തു ചേർന്നപ്പോൾ ചക്കപന്തലിൽ ദിനം പ്രതി തിരക്കു കൂടി വരുന്നു.

കൂടാതെ വിവിധ ചക്ക വിഭവങ്ങളുടെ മനം മയക്കുന്ന പ്രദർശനം കൂടിയാണ് ചക്ക ഫെസ്റ്റ്. ചക്ക ബിരിയാണി, ചക്ക അവിയൽ, ചക്ക എരിശേരി, ചക്ക കട്‌ലറ്റ്, ചക്ക ഉന്നക്കായ, ചക്കക്കുരു മെഴുക്കുപുരട്ടി, ചക്കപ്പുഴുക്ക്, ചക്കക്കുരുവും മാങ്ങയും ചെമ്മീനും ചേർത്തുള്ള കറി, ചക്ക കൊഴുക്കട്ട, ചക്കയട, ചക്ക മുളോഷ്യം, ചക്കവരട്ടിയത്, ചക്കപ്പായസം, ചക്കച്ചുള ഉപ്പേരി, ചക്കക്കുരു ചമ്മന്തി തുടങ്ങി ഒട്ടേറെ വിഭവങ്ങൾ ചക്കപന്തലിൽ എത്തുന്നവരെ കാത്തിരിക്കുന്നു.

error: Content is protected !!