ആരോഗ്യം ഇന്ത്യ

ഇന്ത്യയുടെ കോവാക്സിൻ ഗുരുതരമായ കോവിഡ് കേസുകളിൽ 93.4 % ഫലപ്രാപ്തിയെന്ന് റിപ്പോർട്ട്

covaksin in India is reported to be 93.4% effective in severe Kovid cases

കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ ഹൈദരാബാദ് ആസ്ഥാനമായ കമ്പനി പുറത്തുവിട്ടത്.

രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളിൽ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ കോവാക്സിൻ 93.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും പരീക്ഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ചു കൊണ്ട് ഭാരത് ബയോടെക് പറഞ്ഞു.

കോവിഡിന്റെ ഡെൽറ്റ വകഭേദമായ ബി.1.617.2 ന് എതിരെ കോവാക്സിൻ 65.2 ശതമാനം വരെ ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു. നിലവിൽ ഇന്ത്യയിൽ രോഗ വ്യാപനത്തിന് കാരണമാകുന്ന വകഭേദമാണ് ഡെൽറ്റ വകഭേദം.

error: Content is protected !!