UAE News കേരളം ദുബായ്

അടുത്ത ഒന്നര വർഷത്തിനകം ലുലു 30 ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് എം. എ യൂസഫലി

Within the next year and a half, Lulu will soon open 30 more hypermarkets. A. Yusufali

അടുത്ത ഒന്നര വർഷത്തിനകം ലുലു  30 ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് എം എ യൂസഫലി അറിയിച്ചു. ഇന്ന് യുഎ ഇ യിൽ നടത്തിയ മീഡിയ മജ്ലിസിൽ ആണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ലുലു ഔട്ട് ലെറ്റുകളിൽ ഓൺലൈൻ ഡെലിവറി ശക്തിപ്പെടുത്തുമെന്നും അതിന് സാദ്ധ്യതകൾ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ലുലുവിന് നിലവിൽ 57,950 ജീവനക്കാർ ഉണ്ട് അതിൽ 29,960 പേർ കേരളത്തിൽ നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യ – യു എ ഇ യാത്രാ വിഷയത്തിൽ തനിക്ക് ഇടപെടാൻ പരിമിതിയുണ്ട്, രാജ്യങ്ങളുടെ ആരോഗ്യ സുരക്ഷയുടെ വിഷയം ആയതുകൊണ്ട് അവർ തന്നെ തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കിറ്റെക്സ് കേരളം വിടാതിരിക്കാൻ  അനുകൂലമായതും സൗഹാർദ്ദപരമായതുമായ ഒരു തീരുമാനമുണ്ടാക്കാൻ താൻ കിറ്റെക്സ് മാനേജ്‍മെന്റുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് വന്നു മരിച്ച പ്രവാസികൾക്കുള്ള സഹായം സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെ ടുത്തുമെന്നും കൂട്ടിച്ചേർത്തു.

 

error: Content is protected !!