fbpx
ഷാർജ

ഷാർജയിൽ പിഴകൾ അടക്കാത്തതിനെതുടർന്ന് നിരവധി വാഹനങ്ങളുടെ വീൽ ലോക്ക് ചെയ്തു.

In Sharjah, the wheels of several vehicles were locked due to non-payment of fines_dubaivartha

വാഹനത്തിന് ചുമത്തിയ പിഴകൾ അടയ്ക്കാതെയും വാഹന രജിസ്ട്രേഷൻ കാലാവധി കഴിയുകയും ചെയ്ത കാരണത്താൽ ഷാർജ മുനിസിപ്പാലിറ്റി 192 വാഹനങ്ങളിൽ വീൽ ലോക്ക് ചെയ്തതായി ഷാർജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കിംഗ് വകുപ്പ് ഡയറക്ടർ അലി അഹ്മദ് അബു ഗാസിയൻ അറിയിച്ചു.

കഴിഞ്ഞ വർഷം ആദ്യം മുതൽ 30,000 ദിർഹവും അതിനുമുകളിലുള്ള പിഴയും അടക്കാതിരിക്കുകയും ഒരു മാസത്തിനപ്പുറം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ വീൽ പൂട്ടുന്ന സംവിധാനം മുനിസിപ്പാലിറ്റി നടപ്പാക്കിയിരുന്നുവെന്ന് അബു ഗാസിയൻ പറഞ്ഞു.

ഈ ലോക്കുകൾ വാഹനങ്ങളിൽ സ്ഥാപിച്ച ശേഷം ബന്ധപ്പെട്ട ഉടമകൾക്ക് അറിയിപ്പുകൾ അയയ്ക്കും.
കൂടാതെ, ഈ വാഹനത്തിൽ ഒരു സ്റ്റിക്കർ സ്ഥാപിക്കുകയും, ലംഘനത്തിന്റെ സ്വഭാവവും പിഴയുടെ വിവരങ്ങൾ സൂചിപ്പിക്കുകയും, 48 മണിക്കൂറിനുള്ളിൽ പിഴകൾ അടച്ചില്ലെങ്കിൽ അല്ലെങ്കിൽ രജിസ്ട്രേഷൻ പുതുക്കിയിട്ടില്ലെങ്കിൽ വാഹനം കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നൽകും.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൊത്തം 192 വാഹനങ്ങൾ ഇതുപോലെ വീൽ ലോക്ക് ചെയ്തിട്ടുണ്ടെന്ന് അബു ഗാസിയൻ പറഞ്ഞു.

error: Content is protected !!