UAE News എക്സ്പോ 2020 ദുബായ്

എക്സ്പോ 2020 ദുബായ് പൂർണ്ണവിജയമാക്കാൻ തയ്യാറെടുപ്പുകൾ ശക്തമാക്കുന്നുവെന്ന് ഷെയ്ഖ് ഹംദാൻ

Sheikh Hamdan says preparations are intensifying to make Expo 2020 Dubai a complete success

എക്‌സ്‌പോ 2020 ദുബായ് വിജയിപ്പിക്കാനുള്ള ശ്രമങ്ങൾ എമിറേറ്റ് ഇരട്ടിയാക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന എക്‌സ്‌പോ 2020 ക്കായി ദുബായ് എമിറേറ്റ്‌സ് തയ്യാറെടുക്കുന്നതിലാണ് ദുബായ് കിരീടാവകാശി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

എല്ലാവർക്കും ഈ ചുമതല പൂർണമായി നിർവഹിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ മാർഗങ്ങളും അറിവും ഉയർന്ന യോഗ്യതയുള്ള ജോലിക്കാരും ഞങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽ നടന്ന സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത് . മെഗാ ഇവന്റിന് ആറുമാസത്തിന് മുമ്പുള്ള എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക, ഫെഡറൽ തലങ്ങളിൽ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

 

error: Content is protected !!