Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 43,071 കോവിഡ് കേസുകളും 955 മരണങ്ങളും

INDIA COVID 19 UPDATES_JULY 4

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 52,299 പേർ രോഗമുക്തി നേടി. 955 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,05,45,433 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,96,58,078 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,02,005 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,85,350
ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 35,12,21,306 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!