Info UAE News അന്തർദേശീയം അബൂദാബി ആരോഗ്യം

മോഡേണ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യു എ ഇയിൽ അനുമതി.

UAE approves immediate use of modern covid vaccine_dubaivartha

യു എ ഇയിൽ അമേരിക്കന്‍ കമ്പനിയുടെ മോഡേണ കോവിഡ് വാക്സിന്റെ അടിയന്തരഉപയോഗത്തിന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുമതി നൽകി.

ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അംഗീകാരവും കണക്കിലെടുത്താണ് ഈ തീരുമാനം.

മോഡേണ വാക്സിൻ രാജ്യത്തിന്റെ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും വാക്‌സിൻ സുരക്ഷയ്ക്കും അതിന്റെ ഉപയോഗത്തിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ നിയന്ത്രണ മേഖല അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമിരി പറഞ്ഞു.

ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും കോവിഡ് -19 ആന്റിബോഡികൾ ഉൽ‌പാദിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധ പ്രതികരണത്തിന് കാരണമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!