Info UAE News അബൂദാബി ആരോഗ്യം

ലോകത്തിലെ ഏറ്റവും കൂടുതൽ കോവിഡ് വാക്സിനേഷൻ നൽകിയ രാജ്യമായി യുഎഇ

The UAE has become the world's largest vaccinator for covid._dubaivartha

2021 ൽ ലോകത്തെ 134 രാജ്യങ്ങളെടുത്താൽ അതിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി യുഎഇ ഇപ്പോൾ രണ്ടാം സ്ഥാനത്തുണ്ട്. ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളും ലോകത്തെ ഏറ്റവും കൂടുതൽ കോവിഡ് വാക്സിനേഷൻ നൽകിയതുമാണ്‌ യുഎഇയുടെ ഈ മികച്ച റാങ്കിംഗിന് കാരണം.

ബ്ലൂംബെർഗിന്റെ വാക്സിൻ ട്രാക്കർ ഡാറ്റ പ്രാകാരം പ്രവാസികളുള്‍പ്പെടെയുള്ള യുഎഇയിലെ 10 മില്ല്യൺ ജനസംഖ്യയിലെ 72.1% പേർക്ക് യുഎഇ ഇതിനകം രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്

യുദ്ധവും സമാധാനവും, വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്ത സാധ്യത. കോവിഡ് മഹാമാരിയിൽ നിന്ന് ഉണ്ടാകുന്ന അതുല്യമായ അപകടസാധ്യത എന്നിങ്ങനെ മറ്റുള്ള അടിസ്ഥാന ഘടകങ്ങളും കൂടി കണക്കിലെടുത്താണ് ഈ റാങ്കിംഗ് നൽകിയിരിക്കുന്നത്.

ആഗോളതലത്തിൽ ഐസ്‌ലാൻഡിനെയാണ് ഏറ്റവും സുരക്ഷിതമായ രാജ്യമായി വിലയിരുത്തിരിക്കുന്നത് , യഥാക്രമം യുഎഇ, ഖത്തർ, സിംഗപ്പൂർ, ഫിൻലാൻഡ്, മംഗോളിയ, നോർവേ, ഡെൻമാർക്ക്, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ തൊട്ട് പുറകിലുണ്ട്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ഗ്ലോബൽ ഫിനാൻസ് മാസികയുടെ സൂചിക അനുസരിച്ച് മറ്റ് ഗൾഫ് രാജ്യങ്ങളെയും ഉയർന്ന സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. അതിൽ ഖത്തർ മൂന്നാം സ്ഥാനത്തും ബഹ്‌റൈൻ പന്ത്രണ്ടാം സ്ഥാനത്തും കുവൈത്ത് 18 ആം സ്ഥാനത്തും സൗദി അറേബ്യ 19 ആം സ്ഥാനത്തും ഒമാൻ 25 ആം സ്ഥാനത്തും ആണ്

error: Content is protected !!