Info UAE News അബൂദാബി

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,599 പേർക്ക്

UAE COVID 19 UPDATES_JULY 4_DUBAIVARTHA

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,599 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,570 പേർക്ക് രോഗമുക്തിയും 3  മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,599 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 639,476 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,570 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 617,767 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,834 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,875 സജീവ കോവിഡ് കേസുകളാണുള്ളത്.

ഇതുവരെ 58.3 മില്ല്യണിലധികം കോവിഡ് -19 പരിശോധനകൾ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 254,639 അധിക പരിശോധനകളിലൂടെയാണ് പുതിയ കോവിഡ്കേസുകൾ കണ്ടെത്തിയത്.

error: Content is protected !!