Info UAE News ദുബായ്

ദുബായിലുള്ളവർക്ക് വീടുകളിലെത്തിയുള്ള പിസിആർ ടെസ്റ്റുകൾക്കായി ഇപ്പോൾ കരീം ആപ്പ് വഴി ബുക്ക് ചെയ്യാൻ സംവിധാനം.

For those in Dubai, booking for PCR tests is now possible through the Kareem app.

യുഎഇ ആസ്ഥാനമായുള്ള ഒരു പ്രമുഖ റൈഡ്-ഹെയ്‌ലിംഗ് സേവനമായ കരീം ഇപ്പോൾ ദുബായിലെ താമസക്കാർക്കായി കോവിഡ് ഇൻ-ആപ്പ് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റ് ബുക്കിംഗ് സേവനം വാഗ്ദാനം ചെയ്യുന്നു.

ഇതനുസരിച്ച് 199 ദിർഹം നൽകി കരീമിന്റെ ഉപയോക്താക്കൾക്ക് ഇപ്പോൾ DHA- ലൈസൻസുള്ള ഒരു നഴ്സിനെ അവരുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ഹോട്ടലിലേക്കോ പിസിആർ ടെസ്റ്റ് നടത്തുന്നതിനായി പ്രയോജനപ്പെടുത്താമെന്നും അധികൃതർ അറിയിച്ചു.

ഹോം ക്ലീനിംഗ് സർവീസസ് ആപ്പ് (Justmop )ജസ്റ്റ്മോപ്പിന്റെ പങ്കാളിത്തത്തിലാണ് ഈ സേവനം ആരംഭിച്ചത്. ടെസ്റ്റിന്റെ ഫലങ്ങൾ 24 മണിക്കൂറിനുള്ളിൽ ലഭ്യമാകുമെന്നും അറിയിപ്പിൽ പറയുന്നു.

ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് അവരുടെ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ സെന്ററിലേക്ക് വിളിക്കാനും വാക്സിനേഷൻ സൈറ്റിലേക്ക് സുരക്ഷിതമായ യാത്ര ബുക്ക് ചെയ്യാനും കഴിയും.

error: Content is protected !!