Info ഇന്ത്യ ഷാർജ

ഷാർജയിൽ കാണാതായ ഇന്ത്യൻ സ്വദേശി 8 വയസ്സുകാരനെ അയൽവാസിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

An 8-year-old Indian man who went missing in Sharjah has been found dead in a neighbour's car.

ഷാർജയിൽ കാണാതായ 8 വയസ്സുള്ള ഇന്ത്യൻ ആൺകുട്ടിയെ അയൽവാസിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.കുട്ടിയെ അൽ നസീറിയ പ്രദേശത്ത് അയൽവാസിയുടെ കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ കാണാതായതിനെതുടർന്ന് കുടുംബത്തിന്റെ അന്വേഷണം അയൽവാസിയായ ഒരു സ്ത്രീയുടെ കാറിലേക്ക് എത്തുകയും കാറിൽ കുട്ടി അനങ്ങാതിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു.കുട്ടിയെ കാണാതായതായി കുട്ടിയുടെ കുടുംബം അൽ ഗർബ് പോലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു.

കുട്ടിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം ഉടൻ പോലീസിൽ അറിയിക്കുകയും പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ആൺകുട്ടി എങ്ങനെയാണ് കാറിൽ കയറിയതെന്നും എന്തുകൊണ്ടാണെന്നും എന്നുള്ളതിന്റെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!