UAE News ദുബായ്

ഡോക്ടർസ് ദിനത്തിൽ ഡോക്ടർ ഷെമി സീബുവിന്‌ 10 വർഷത്തെ യു.എ.ഇ ഡോക്ടർസ് ഗോൾഡൻ വിസ

On Doctors' Day, Dr. Shemi Cebu received a 10-year UAE Doctors Golden Visa

ദുബായ് ; ഡോക്ടർസ് ദിനത്തിൽ ഡോക്ടർ ഷെമി സീബുവിന്‌ പത്ത് വർഷത്തെ യു.എ.ഇ ഡോക്ടർസ് ഗോൾഡൻ വിസ ലഭിച്ചു. ഷാർജ എൻ.എം.സിയിലെ സ്പെഷ്യലിസ്റ് പാത്തോളജിസ്റ്റാണ് ഷെമി സിബു . ദുബായിൽ ബിസിനസുകാരനായ ഡോക്ടർ സിബു വലിയകത്ത് ഭർത്താവാണ് ,യാസീൻ ,ഹവ്വ എന്നിവർ മക്കളാണ്, കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയായ ഷെമി സിബു യു.എ.ഇ ഇൽ ബിസിനസുകാരനായിരുന്ന ഹൈടെക് ഗ്രൂപ്പ് ഉടമ മൊയ്‌ദു ഹാജിയുടെയും ആയിഷ മൊയ്‌ദുവിന്റെയും മകളാണ്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചാണ് പത്ത് വർഷ യു.എ.ഇ ഗോൾഡൻ വിസ പ്രോസസ്സ് ചെയ്‍തത്.

കോവിഡ് കാലത്ത് പേർഷ്യൻ പെട്ടി സമ്മാനമായി നൽകിയതും , യാത്ര വിലക്കിനെ തുടർന്ന് നാട്ടിലകപ്പെട്ട പ്രവാസികൾക്ക് തിരികെയെത്താൻ ആദ്യമായി ഒരു സ്വകാര്യ ചാർട്ടേർഡ് വിമാനം വന്ദേ ഭാരത് വിമാനത്തേക്കാൾ കുറഞ്ഞ നിരക്കിൽ ഏർപ്പാട് ചെയ്തതും ഇ.സി.എച്ചാണ് .

ഗോൾഡൻ വിസകാർക്ക് യു.എ.ഇ നൽകുന്ന യാത്രാ ഇളവുകൾ പ്രയോജനപ്പെടുത്താൻ അർഹതയുള്ള പ്രവാസികൾ മുന്നോട്ടു വരണമെന്ന് ഇ സി എച്ച് ന്റെ സി ഇ ഒ ഇക്ബാൽ മാർക്കോണി അഭ്യർത്ഥിച്ചു.

error: Content is protected !!