fbpx
ചുറ്റുവട്ടം

പ്രവാസലോകത്തു യു.ഡി.എഫ് പ്രവർത്തകർ ആവേശത്തിൽ

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു യു.എ.ഇ യിലെ വിവിധ എമിറേറ്റ്‌സുകളിൽ യു.ഡി.എഫ് ന്റെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ തല യോഗങ്ങളുടെ ഒന്നാം ഘട്ടം നടന്നു കഴിഞ്ഞു. തൃത്താല എം.എൽ.എ ശ്രി. വി ടീ ബലറാം, മാത്യു കുഴൽനടൻ എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു. രണ്ടാം ഘട്ടമെന്ന നിലയിൽ കുടുംബയോഗങ്ങളും ടെലിഫോൻ മുഖേനയുള്ള സമ്പർക്ക പരിപാടികളും നടക്കും.

നാട്ടിലുള്ള ഇൻകാസ്, കെ എം സി സി, പ്രവർത്തകർ വിവിധ മേഖലകളിൽ സജീവമായി കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇൻകാസ് ഭാരവാഹികളുടെ ഒരു വലിയ നിര തന്നെ കേരളത്തിലേക്കു പോകും. അതേപോലെ നിരവധി സമ്മതിദായകർ 20 -നു കൂടി നാട്ടിലേക്ക് പോയി തെരെഞ്ഞെടുപ്പിൽ പങ്കാളികളാകും. ശ്രി രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ മത്സരിക്കാനുള്ള തീരുമാനം മതേതര ഇന്ത്യക്കു ഐക്യത്തിന്റെ നല്ലൊരു സന്ദേശമാണ് നൽകുന്നതെന്നും കേരളത്തിൽ ഇരുപതു സീറ്റും യു.ഡി.എഫ് നേടുമെന്ന പ്രതീക്ഷിക്കുന്നതായും ഇൻകാസ് യു എ ഇ ആക്ടിങ് പ്രസിഡന്റ് എൻ പി രാമചന്ദ്രൻ അറിയിച്ചു.

error: Content is protected !!