ദുബായ്

ദുബായ് എത്തിസലാത്ത് മെട്രോ സ്റ്റേഷന് സമീപം പുതിയ മിനി ബസ് ഡിപ്പോ

എത്തിസലാത്ത് മെട്രോ സ്റ്റേഷന് സമീപം ഇന്ന് RTA (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി) മിനി ബസ് ഡിപ്പോ തുടങ്ങും. റൂട്ട് എഫ്07, 367 എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ഇവിടെയാകും ഇനി നിർത്തിയിടുക.

മുൻപ് ഇവ അൽ അവീർ, അൽ ഖനവീജ്, അൽ റുവൈയ എന്നിവിടങ്ങളിലെ ഡിപ്പോകളിലേക്കാണ് അയച്ചിരുന്നത് ഇത് കാരണം, ബസുകൾ ഓപ്പറേറ്റ് ചെയ്യാനുള്ള സൗകര്യവും സമയവുംഇന്ധനവും ലാഭിക്കാം.
എന്തെന്നാൽ ഈബസുകൾ വെറുതേ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഡിപ്പോകളിലേക്കു പൊയ്ക്കൊണ്ടിരുന്നത്.

എഫ് 07 ബസുകൾ ഗ്രീൻ ലൈനിലുള്ള മെട്രോ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെട്ട് അൽ ഖിസൈസിലെ ലേബർ അക്കോമഡേഷനിലേക്കു പോകും.

367-ാം നമ്പർ ബസുകളാകട്ടെ ദുബായ് സിലിക്കൺ ഒയാസിസിലെ ഹൈ ബേയിലേക്കാണു പോകുന്നത്. മറ്റ് ബസ്റൂട്ടുകളിലും പുതിയ ചില സർവീസുകൾ കൂടി ആരംഭിച്ചു. എഫ്19എ, എഫ്19ബി എന്നീ മെട്രോ ഫീഡർ ബസുകൾ രാവിലെ പത്തു മുതൽ സർവീസ് നടത്തും

error: Content is protected !!