UAE News അബൂദാബി വിദ്യാഭ്യാസം

മികച്ച വിജയം നേടുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും 10 വർഷത്തെ ഗോൾഡൻ വിസ നൽകാൻ യുഎഇ

UAE grants 'Golden Residency' to top high school students, their families_dubaivartha

വിശിഷ്ട ഹൈസ്കൂൾ ബിരുദധാരികൾക്കും അവരുടെ കുടുംബങ്ങൾക്കും 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കുന്നതായി യുഎഇ സർക്കാർ ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഫൈനൽ പരീക്ഷയിൽ മികച്ച മാർക്ക് നേടിയ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകുക. 95 ശതമാനമോ അതിൽ കൂടുതലോ നേടിയ കുട്ടികൾക്കും അവരുടെ അടുത്ത കുടുംബങ്ങൾക്കും 10 വർഷത്തെ വിസ ലഭിക്കും.

മികച്ച വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും പ്രതിഭാധനരായ ആളുകൾക്ക് ആകർഷകവും പ്രോത്സാഹജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള യുഎഇ സർക്കാരിന്റെ നീക്കമാണിത്.

യുഎഇയിലെ വികസന പ്രക്രിയയിൽ സ്ഥിരമായ പങ്കാളികളാകാൻ എല്ലാവരുടെ കഴിവുകളെയും ആകർഷിക്കുകയാണ് രാജ്യം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്

പൊതു അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റിൽ ശരാശരി 95 ശതമാനമെങ്കിലും നേടിയ മികച്ച വിദ്യാർത്ഥികൾക്കും രാജ്യത്തിനകത്തോ പുറത്തോ ഉള്ള സർവ്വകലാശാല വിദ്യാർത്ഥികൾക്കും ഗോൾഡൻ റെസിഡൻസി അനുവദിച്ചിട്ടുണ്ട്.

error: Content is protected !!