Info UAE News കേരളം

യുഎഇ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ 146 പേർ ഇന്ന് കൊച്ചിയിൽ നിന്നും യുഎഇയിലേക്ക് പറന്നു

With the special permission of the UAE government, 146 people flew from Kochi to the UAE today

യുഎഇ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ കൊച്ചിയിൽ നിന്നും ഇന്ന് 146 പേർ യുഎഇയിലേക്ക് പറന്നതായി സിയാൽ അധികൃതർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിവേഗ റാപിഡ് പി സി ആർ കോവിഡ് പരിശോധന സാധ്യമായതോടെ അബുദാബിയിലെ ഒരു പ്രമുഖ കമ്പനിയിലെ ജീവനക്കാരെയാണ് ഇന്ന് രാവിലെ 8.15 ന് പുറപ്പെട്ട എത്തിഹാദിന്റെ ചാർട്ടർ വിമാനത്തിൽ യു.എ.ഇ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ യുഎഇയിലേക്ക് പറക്കാൻ അനുവദിച്ചത്.

സിയാൽ മൂന്നാം ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള റാപിഡ് പി.സി.ആർ കേന്ദ്രത്തിൽ നിലവിൽ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകുമെന്നും അരമണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകുകയും ചെയ്യുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.

 

error: Content is protected !!