UAE News ദുബായ്

വാഹനമോടിക്കുന്നതിനുമുമ്പ് ടയറുകൾ നല്ല നിലയിലാണെന്ന് ഉറപ്പുവരുത്തണം : സുരക്ഷാ കാമ്പെയ്‌നുമായി ദുബായ് പോലീസ്

Make sure your tires are in good condition before driving: Dubai Police launches safety campaign_dubaivartha

വാഹനമോടിക്കുന്നതിനുമുമ്പ് ടയറുകൾ നല്ല നിലയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് ദുബായ് പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. വാർഷിക സമ്മർ റോഡ് സുരക്ഷാ കാമ്പയിനിന്റെ ഭാഗമായാണ് ഇക്കാര്യം പോലീസ് ഓർമ്മപ്പെടുത്തിയത്.

സുരക്ഷിതമായൊരു വേനൽക്കാലത്തേക്ക് റോഡുകളിൽ ’ എന്ന സന്ദേശത്തോടെ ആരംഭിച്ച കാമ്പെയ്‌ൻ, സ്വന്തം കാറിൽ പോകുന്ന ആളുകൾക്കിടയിൽ അവബോധം വളർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

വേനൽക്കാലത്ത് മിക്ക അപകടങ്ങൾക്കും കാരണം മോശം ടയറുകളായതിനാൽ മൂന്ന് മാസത്തെ കാമ്പെയ്ൻ ടയറുകളുടെ പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

ദുബായ് പോലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, വേനൽക്കാലത്ത് ഉണ്ടാകുന്ന മാരകമായ അപകടങ്ങൾക്ക് പിന്നിൽ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതും പെട്ടെന്നുള്ള വേഗതയുമാണ്

പാകിസ്ഥാൻ ഡ്രൈവർമാരാണ് 40.6 ശതമാനം അപകടങ്ങൾക്ക് കാരണമായത്. ഇന്ത്യക്കാർ 18.8 ശതമാനം അപകടങ്ങളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വേനൽക്കാലത്ത് 16.8 ശതമാനം മാരകമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമായാണ് എമിറാത്തികൾ മൂന്നാം സ്ഥാനത്ത് എത്തിയത്.

error: Content is protected !!