Info UAE News അബൂദാബി ആരോഗ്യം

കോവിഡ് -19 : ഹോം ക്വാറൻറൈൻ നിയമങ്ങൾ പുതുക്കി അബുദാബി

covid-19: Abu Dhabi revises home quarantine rules_dubaivartha

അബുദാബിയിലെ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനായി ഒരു കോവിഡ് പോസിറ്റീവ് കേസുമായി സമ്പർക്കത്തിൽ വരുന്നവർക്കായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി, അബുദാബി പബ്ലിക് ഹെൽത്ത് സെന്ററുമായി സഹകരിച്ച് ഹോം ക്വാറൻറൈൻ‌ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പുതുക്കിയതായി അറിയിച്ചു.

ഇതനുസരിച്ച് ഒരു കോവിഡ് പോസിറ്റീവ് കേസുമായി സമ്പർക്കത്തിൽ വന്ന കോവിഡ് വാക്സിനേഷൻ എടുത്തവർ ഏഴു ദിവസത്തേക്ക് ക്വാറൻറൈനിൽ പോകുകയും ആറാം ദിവസം പിസിആർ പരിശോധന നടത്തുകയും വേണം. അതിലെ പിസിആർ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ, ഏഴാം ദിവസം അവർക്ക് റിസ്റ്റ്ബാൻഡ് നീക്കംചെയ്യാം.

വാക്സിനേഷൻ എടുക്കാത്തവർ 12 ദിവസത്തേക്ക് ക്വാറൻറൈനിൽ പോകുകയും 11 ആം ദിവസം പിസിആർ പരിശോധന നടത്തുകയും വേണം. അതിലെ പിസിആർ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ, അവർക്ക് 12 ആം ദിവസം റിസ്റ്റ്ബാൻഡ് നീക്കംചെയ്യാം.

സമ്പർക്കത്തിൽ വരുന്നവർക്കും ഹോം ക്വാറൻറൈൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവർക്ക് അൽ ദാഫ്രയിലെ മദീനത്ത് സായിദ്, അൽ ദാഫ്രയിലെ എല്ലാ സെഹ ആശുപത്രികളിലും, കോവിഡ് -19 പ്രൈം അസസ്മെന്റ് സെന്ററുകളായ സായിദ് പോർട്ട്, മാഫ്രക് ഹോസ്പിറ്റൽ, അഡ്‌നെക് (അബുദാബി സിറ്റി), അൽ ഐൻ കൺവെൻഷൻ സെന്റർ, അൽ ഖുബിയാസി എന്നിവടങ്ങളിൽ എത്തി സൗജന്യ വാക്ക്-ഇൻ പി‌സി‌ആർ പരിശോധന നടത്താനും റിസ്റ്റ്ബാൻഡ് നീക്കംചെയ്യാനും കഴിയും.

ഈ നിയമങ്ങൾ ഇന്ന് 2021 ജൂലൈ 6 മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.

 

error: Content is protected !!