Info അന്തർദേശീയം

റഷ്യയിൽ 28 പേരുമായി പറന്ന വിമാനം കടലിൽ തകർന്നുവീണു

Plane with 28 people onboard crashes into sea off Russian coast

ഇന്ന് ചൊവ്വാഴ്ച റഷ്യയുടെ കിഴക്കൻ കാംചട്ക ഉപദ്വീപിൽ നിന്ന് 28 പേരുമായി പറന്ന ഒരു വിമാനം കടലിൽ തകർന്നു വീണതായി റിപ്പോർട്ട്.

റഷ്യയുടെ പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്‌ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് വടക്കൻ കാംചട്കയിലെ പലാനഗ്രാമത്തിലേക്കുള്ള യാത്രക്കിടയിലാണ് വിമാനം കടലിൽ തകർന്നുവീണത്.

നിരവധി കപ്പലുകൾ അപകടമുണ്ടായ പ്രദേശത്തേക്ക് യാത്രതിരിച്ചിട്ടുണ്ടെന്ന് അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് ആർ‌ഐ‌എ ( RIA )വാർത്താ ഏജൻസിറിപ്പോർട്ട് ചെയ്തു. 22 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തിൽപെട്ട വിമാനം 1982 ലാണ് നിർമ്മിച്ചതാണെന്ന് അധികൃതർ പറയുന്നു.

error: Content is protected !!