Info UAE News അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിലെ ഇന്ത്യക്കാർ പുതിയ പ്രവാസി റിഷ്ത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിർദ്ദേശം : ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

Indians in UAE advised to register on new expat portal: Dubai Indian Consulate

പ്രവാസികളുമായി ആശയവിനിമയം നടത്തുന്നതിനും അടിയന്തര സന്ദേശങ്ങള്‍ കൈമാറുന്നതിനുമായി തയ്യാറാക്കിയ ഗ്ലോബല്‍ പ്രവാസി റിഷ്ത പോര്‍ട്ടലില്‍ ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള എല്ലാ ഇന്ത്യന്‍ പ്രവാസികളും രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വിറ്ററില്‍ അറിയിച്ചു.

3.1 കോടിയിലേറെ വരുന്ന ലോകത്തെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹവുമായി ആശയ വിനിമയം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയതാണ് ഗ്ലോബല്‍ പ്രവാസി റിഷ്ത https://pravasirishta.gov.in എന്ന പോർട്ടൽ.

യുഎഇയിൽ താമസിക്കുന്ന 3.4 മില്ല്യൺ ഇന്ത്യക്കാർക്ക് അടിയന്തര അലേർട്ടുകളും ഉപദേശങ്ങളും നൽകുന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായും യുഎഇയിലെ എംബസി-കോണ്‍സുലേറ്റുകളുമായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളുമായും ഈ പോര്‍ട്ടലിലൂടെ ആശയ വിനിമയം നടത്താനാകും.

error: Content is protected !!