fbpx
UAE News ദുബായ്

ദുബായിലെ 638 ടാക്സികളുടെ മുകളിൽ ഡ്രൈവർമാരുടെ പേരുകൾ സ്ഥാപിച്ച് ആർ‌ടി‌എ

Drivers' names now replace taxi on top of some taxis in Dubai

ദുബായിൽ ഇപ്പോൾ ഓടുന്ന 638 ടാക്സികൾക്ക് മുകളിൽ മഞ്ഞ നിറത്തിലുള്ള ‘ടാക്സി’ ചിഹ്നങ്ങൾക്ക് പകരം അതാത് ടാക്സി ഡ്രൈവർമാരുടെ പേരുകളാണ്.

കോവിഡ് മഹാമാരിയുടെ സമയത്ത് ദുബായ് നഗരത്തെ ചലിപ്പിച്ച ഹീറോ ഡ്രൈവർമാരാണ് ഈ ടാക്സികൾ ഓടിക്കുന്നത്. കോവിഡ് മഹാമാരി സമയത്ത് കൂടുതൽ മണിക്കൂർ ജോലി ചെയ്ത ഡ്രൈവർമാരെ തിരിച്ചറിയുന്നതിനുള്ള മാർഗമായാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ഈ സംവിധാനം ഏർപ്പെടുത്തിയത്. ഈ വർഷം ഏപ്രിലിൽ ആദ്യമായി പ്രഖ്യാപിച്ച ഈ സംരംഭം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉയർന്ന സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിച്ചതിന് അവരെ ബഹുമാനിച്ചുകൊണ്ടാണ് ആർ‌ടി‌എ അവർക്ക് സ്വന്തമായി ടാക്സി സൈൻ ബോർഡുകൾ നൽകിയത്.

ദുബായ് ആർ‌ടി‌എയുടെ കീഴിലുള്ള ഫ്രാഞ്ചൈസി കമ്പനികളുടെ ടാക്സികളിലും ദുബായ് ടാക്സി കോർപറേഷനിലെ ടാക്സികളിലുമായി 638 ടാക്സികളിലാണ് ആർടിഎ ഈ നെയിം സ്റ്റിക്കറുകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ സംരംഭം ഡ്രൈവർമാരും അവരുടെ യാത്രക്കാരും തമ്മിൽ വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ സഹായിച്ചതായി ആർ‌ടി‌എ അറിയിച്ചു. യാത്രക്കാർ‌ അവരുടെ ഡ്രൈവർമാർക്ക് തനിക്ക് ലഭിച്ച മികച്ച യാത്രക്ക് ഡ്രൈവറുടെ പേര് പറഞ്ഞ് നന്ദി പറയാനും ഈ സംരംഭം ഉപകരിച്ചു.

error: Content is protected !!