ഒമാൻ

ഒമാനിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി : ബലി പെരുന്നാൾ ദിവസങ്ങളിലും സമ്പൂർണ ലോക്ഡൗൺ

Oman extends lockdown restrictions: Complete lockdown on Eid al-Fitr

ഒമാനിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ സുപ്രീം കമ്മിറ്റി തീരുമാനം. ജൂലൈ 16 വെള്ളിയാഴ്ച മുതൽ ജൂലൈ 31 വരെയാകും നിയന്ത്രണം. വൈകിട്ട് 5 മണി മുതൽ പുലർച്ചെ 4 മണി വരെയാകും ലോക് ഡൗൺ. മുഴുവൻ വാണിജ്യ – വ്യാവസായിക – ഗതാഗത പ്രവർത്തനങ്ങൾക്കും ഈ കാലയളവിൽ നിയന്ത്രണം ഉണ്ടാകും.
ബലി പെരുന്നാൾ ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കമ്മറ്റി തീരുമാനിച്ചു. ഈ ദിവസങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കണം. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഉണ്ടാകും. പെരുന്നാൾ ദിനങ്ങളിൽ ആളുകൾ സംഘം ചേരുന്നത് ഒഴിവാക്കാനാണ് നടപടി.

error: Content is protected !!