Info ദുബായ്

ദുബായിലെ ഗ്ലോബൽ വില്ലേജ് 2021-22 സീസൺ ആരംഭ തീയതി പ്രഖ്യാപിച്ചു.

The Global Village in Dubai has announced the start date for the 2021-22 season.

ലോകത്തിലെ ഏറ്റവും വലിയ കുടുംബ വിനോദ – കച്ചവട സാംസ്കാരിക ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ദുബായിലെ ഗ്ലോബൽ വില്ലേജ് 26 -ാം എഡിഷൻ 2021-22 സീസൺ ആരംഭിക്കുന്ന തീയതികൾ അധികൃതർ പ്രഖ്യാപിച്ചു.

ഈ വർഷം 2021 ഒക്ടോബർ 26 ചൊവ്വാഴ്ചയാണ് ദുബായിലെ ഗ്ലോബൽ വില്ലേജ് ( 26 -ാം എഡിഷൻ) 2021-22 സീസണിന് തുടക്കം കുറിക്കുക. 2022 ഏപ്രിൽ 10 ന് 26 -ാം എഡിഷൻ അവസാനിക്കുകയും ചെയ്യും.

കോവിഡ് വ്യാപിക്കുന്നത് തടയുന്നതിനായുള്ള എല്ലാ മുൻകരുതൽ നടപടികളോടെയാണ് ഗ്ലോബൽ വില്ലേജിലെ കഴിഞ്ഞ സീസൺ കടന്നു പോയത്. ഇത്തവണയും ദശലക്ഷത്തിലധികം സന്ദർശകരെയാണ് ഗ്ലോബൽ വില്ലേജ് ലക്ഷ്യമിടുന്നത്.

 

 

 

error: Content is protected !!