UAE News

ഷെയ്ഖ് സായിദ് ടണലിലെ വേഗപരിധിയിൽ മാറ്റം വരുത്തിയെന്ന വാർത്ത വ്യാജം : മുന്നറിയിപ്പുമായി അബുദാബി പോലീസ്

Sheikh Zayed tunnel vegaparidhiyil change varuttiyennat vyajavartta: Abu Dhabi Police Warning_dubaivartha

ഷെയ്ഖ് സായിദ് ടണലിലെ വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ അബുദാബി പോലീസ് നിഷേധിച്ചു. ഷെയ്ഖ് സായിദ് ടണലിലെ വേഗപരിധി 80 കിലോമീറ്ററിൽ തന്നെ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അതല്ലാത്ത റിപ്പോർട്ടുകൾ പോസ്റ്റുചെയ്യുന്നതോ ഷെയർ ചെയ്യുന്നതോ ഒഴിവാക്കണമെന്നും അബുദാബി പോലീസ് പറഞ്ഞു.

error: Content is protected !!