UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ പുതിയതായി 1,513 കോവിഡ് കേസുകൾ / 1,489 പേർക്ക് രോഗമുക്‌തി / 4 മരണങ്ങൾ

UAE COVID 19 UPDATES_JULY 7

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,513  പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,489 പേർക്ക് രോഗമുക്തിയും 4 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,513 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 644,114 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,489 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 622,301 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,847 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,966 സജീവ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 287,544 അധിക പരിശോധനകളിലൂടെയാണ് പുതിയ കോവിഡ്കേസുകൾ കണ്ടെത്തിയത്.

error: Content is protected !!