Info UAE News

ദുബായ് ജബൽ അലി തുറമുഖത്ത് കപ്പലിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

A shipwreck at Dubai's Jebel Ali port has been brought under control_dubaivartha

ജെബൽ അലി തുറമുഖത്ത് കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ദുബായ് സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു.

പ്രാഥമിക വിവരമനുസരിച്ച്, ഇന്നലെ അർദ്ധരാത്രിയോടെ ജെബൽ അലി തുറമുഖത്ത് ചെറിയ വലിപ്പത്തിലുള്ള കണ്ടെയ്നർ കപ്പലിലാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായതായി ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു.തീപിടുത്തത്തിൽ ആർക്കും ജീവാപായമുള്ളതായി റിപ്പോർട്ടില്ല.

തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും തണുപ്പിക്കൽ പ്രക്രിയ നടക്കുന്നുണ്ടെന്നും ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ റാഷിദ് താനി അൽ മാട്രൂഷി പറഞ്ഞു.

അതേസമയം, ദുബായിലെ പലയിടങ്ങളിൽ നിന്നും വലിയ സ്‌ഫോടന ശബ്ദം കേട്ടതായും അറിയിച്ചു. നിരവധി കെട്ടിടങ്ങളിൽ അതിന്റെ പ്രതിഫലനം ഉണ്ടായതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

 

error: Content is protected !!