Info UAE News അബൂദാബി

യു എ ഇയിൽ ഓഗസ്റ്റ് 1 മുതൽ വാക്‌സിനെടുക്കാത്തവർക്ക് സർക്കാർ വകുപ്പുകൾ സന്ദർശിക്കാൻ നെഗറ്റീവ് പിസിആർ പരിശോധന ഫലം നിർബന്ധം.

Negative PCR test results are mandatory from August 1 to visit government departments and ministries in the UAE_DUBAIVARTHA

കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത എല്ലാ വ്യക്തികളും ഫെഡറൽ സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും സന്ദർശിക്കുന്നതിന് നെഗറ്റീവ് പിസിആർ പരിശോധന ഫലം ഹാജരാക്കണമെന്ന നിയമം ഓഗസ്റ്റ് 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ഇന്ന് വ്യാഴാഴ്ച അറിയിച്ചു.

സന്ദർശനത്തിന് 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പരിശോധന ഫലമായിരിക്കണം നൽകേണ്ടത്.

ഉപയോക്താക്കൾ, സന്ദർശകർ, ഔട്ട്‌സോഴ്സിംഗ് അല്ലെങ്കിൽ സേവന കമ്പനികളിലെ ജീവനക്കാർ, അല്ലെങ്കിൽ അതോറിറ്റിയിലെ ജീവനക്കാർ ഒഴികെയുള്ള ഏതൊരു വ്യക്തിക്കും പുതിയ നിർദ്ദേശം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ട്വിറ്ററിലൂടെ അറിയിച്ചു.

error: Content is protected !!