Info UAE News ദുബായ്

ജബൽ അലി തുറമുഖത്തെ തീപിടുത്തം : സിവിൽ ഡിഫൻസ് ടീമിന് അഭിനന്ദനവുമായി ഷെയ്ഖ് ഹംദാൻ

Sheikh Hamdan congratulates civil defense team on Jebel Ali port fire

ഇന്നലെ ബുധനാഴ്ച അർദ്ധരാത്രി ജബൽ അലി തുറമുഖത്തെ കപ്പലിലെ കണ്ടെയ്നറിലെ തീ നിയന്ത്രണവിധേയമാക്കിയതിന് ദുബായ് സിവിൽ ഡിഫൻസ് ടീമിനേയും ഫയർമാൻമാരുടെ ധൈര്യത്തെയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.

സമയബന്ധിതവും ഔദ്യോഗികവുമായ രീതിയിൽ ജബൽ അലിയിലെ അഗ്നിശമന സാഹചര്യം കൈകാര്യം ചെയ്ത  ഞങ്ങളുടെ ടീമുകളെ അഭിനന്ദിക്കുന്നു. ദുബായിലെ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിലൂടെ, അടിയന്തിര സാഹചര്യങ്ങൾക്കും പ്രതിസന്ധികൾക്കും മറുപടി നൽകുന്നതിൽ ദുബായ് സർക്കാർ എല്ലാ കൊണ്ടും കഴിവ് തെളിയിച്ചു. ഷെയ്ഖ് ഹംദാൻ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

ജബൽ അലി തുറമുഖത്ത് നിന്ന് ഡോക്ക് ചെയ്യാൻ ഒരുങ്ങുന്ന കപ്പലിലെ കണ്ടെയ്നറിലാണ് വൻ തീപിടുത്തമുണ്ടായത്. ദുബായ് സിവിൽ ഡിഫൻസിന്റെ അറിയിപ്പ് പ്രകാരം മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പലിൽ 14 നാവികർ ഉണ്ടായിരുന്നു, എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.

error: Content is protected !!