Info UAE News അബൂദാബി ഇന്ത്യ ദുബായ്

വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഉടൻ തന്നെ യുഎഇയിലേക്ക് വരാൻ അവസരമൊരുക്കണമെന്ന് അഭ്യർത്ഥിച്ച് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി

High level delegation from India urges UAE to provide immediate access to vaccinated Indians

വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഉടൻ തന്നെ യുഎഇയിലേക്ക് വരാൻ അവസരമൊരുക്കണമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി യുഎഇയിലെ ഉന്നതരോട് അഭ്യർത്ഥന നടത്തി. ഇന്ത്യയുടെ എക്സ്പോ പവിലിയന്റെ നിർമ്മാണം വിലയിരുത്താൻ കേന്ദ്ര വാണിജ്യ മന്ത്രാലയം അഡീ. സെക്രട്ടറിയും കമ്മിഷണർ ജനറലുമായ എസ്.കിഷോറിന്റെ നേതൃത്വത്തിൽ എത്തിയ ഇന്ത്യൻ സംഘം എത്തിയതിനെത്തുടർന്നാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ചർച്ച നടന്നത്.

ചർച്ചയിൽ യുഎഇ രാജ്യാന്തര സഹകരണ മന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിയോടാണ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഉടൻ തന്നെ യുഎഇയിലേക്ക് വരാൻ അവസരമൊരുക്കണമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അഭ്യർത്ഥിച്ചത്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി, ഫിക്കി സെക്രട്ടറി ജനറൽ ദിലീപ് ഷെനോയ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

ഇന്ത്യയിൽ ലഭ്യമാകുന്ന വാക്സിൻ യുഎഇയിൽ അംഗീകരിക്കണമെന്നും യുഎഇയുടെ അൽ ഹോസൻ ആപ്പും ഇന്ത്യയുടെ കോവിൻ ആപ്പും തമ്മിൽ പരസ്പരം ഉപയോഗപ്പെടുത്തണമെന്നും ചർച്ചയിൽ ഉന്നയിച്ചു.

 

error: Content is protected !!