Info UAE News ഇന്ത്യ കേരളം

പന്തളത്തെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നിക്കുന്നത് സാമൂഹിക ഉന്നമനത്തിനായി

Pandalam alumni unite for social upliftment

പന്തളം NSS പോളി ടെക്നിക് കോളേജ് അലുംനി ആയ പാം ഇന്റർ നാഷണൽ ജൂലൈ 10 ശനിയാഴ്ച്ച ഓൺലൈൻ പ്ലാറ്റ് ഫോം ആയ zoom വഴി പരിപാടി സംഘടിപ്പിച്ചുകൊണ്ട് ഇത്തവണത്തെ പാം വിദ്യാനിധി ജീവ കാരുണ്യ പരിപാടി നടത്തുന്നു. നാളെ 2021 ജൂലൈ 10 ശനിയാഴ്ച്ച യു എ ഇ സമയം 5 PM ( ഇന്ത്യൻ സമയം 6.30 PM ) മുതലാണ് ഓൺലൈൻ പരിപാടി ആരംഭിക്കുക.

ഓൺലൈൻ പരിപാടിയിൽ പത്തനാപുരം ഗാന്ധി ഭവനിലെ വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണുകളുടെ വിതരണവും നടക്കും. പരിപാടിയുടെ ഉദ്ഘാടനം ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു നിർവഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ പങ്കെടുക്കും. ചടങ്ങിൽ അകാലത്തിൽ വിട്ടുപോയ പാം കുടുംബാംഗം റോബിൻ സന്തോഷിനെ അനുസ്‌മരിക്കും.

error: Content is protected !!