fbpx
Info അന്തർദേശീയം

60,000 പേരെ തിരഞ്ഞെടുത്ത് ഹജ്ജ് ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി

Hajj online registration process is complete with 60,000 people selected

ഈ വർഷത്തെ ഹജ്‌ജിനായി രാജ്യത്തെ പൗരന്മാരും വിദേശികളുമായ 60,000 തീർഥാടകർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ജൂൺ 13 ന് മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കുമായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചിരുന്നു. ഈ വർഷത്തെ ഹജിനായുള്ള ആരോഗ്യ, നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുന്നവർക്ക് ആവശ്യമായ പെർമിറ്റുകൾ നൽകിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വിദേശികൾ 150 ഓളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്നും ഹജ്ജ്​ മന്ത്രാലയം വ്യക്തമാക്കി.

രജിസ്ട്രേഷന്റെ ആദ്യ ഘട്ടത്തിൽ 558,270 പേർ ഹജ്ജിനായി അപേക്ഷിച്ചതായി ഹജ്ജ്, ഉമ്രാ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽഫത്ത ബിൻ സുലൈമാൻ മഷാത്ത് പറഞ്ഞു.

error: Content is protected !!