Info അന്തർദേശീയം ആരോഗ്യം

കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ മൂന്നാം ബൂസ്റ്റർ ഷോട്ടിനായി അംഗീകാരം തേടി ഫൈസർ

Pfizer-Biotech seeks approval for third booster shot to combat Covid variants

കോവിഡ് ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ മൂന്നാമത്തെ ഡോസിന് അനുമതി തേടി ഫൈസര്‍, ബയോഎന്‍ടെക് കമ്പനികള്‍ എഫ്.ഡി.എയെ സമീപിച്ചു. ഇതിനിടെ ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലത്തില്‍ സംതൃപ്തി അറിയിച്ചു.

ഡെല്‍റ്റ ലാംഡ ഉള്‍പ്പടെയുള്ള കൊവിഡ് വകഭേദങ്ങള്‍ ലോകത്ത് പുതിയ തരംഗത്തിന് കാരണമാകുമെന്ന ആശങ്കയ്ക്കിടെയാണ് മരുന്ന് കമ്പനികളുടെ പുതിയ നീക്കം.

മൂന്നാം ഡോസിനറെ പരീക്ഷണങ്ങള്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങളില്‍ നിന്ന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ കൊണ്ട് സാധിക്കുമെന്ന് കണ്ടെത്തിയതായി കമ്പനികള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ തെളിവുകള്‍ പുറത്തു വരുന്നത് വരെ രണ്ട് ഡോസ് എന്ന നയത്തില്‍ തുടരുമെന്നാണ് എഫ്ഡിഎ വ്യക്തമാക്കി.

error: Content is protected !!