Info UAE News ഇന്ത്യ കേരളം ദുബായ്

ഇന്ത്യ – യു എ ഇ യാത്ര : ഔദ്യോഗിക തീരുമാനം വരുന്നതിന് മുമ്പേ വിവിധ വിമാനകമ്പനികൾ ജൂലൈ 15 മുതൽ ടിക്കറ്റ് വില്പന നടത്തുന്നു.

India - UAE Travel: Various airlines will be selling tickets from July 15 before the official decision is made.

ഇന്ത്യ – യു എ ഇ യാത്രക്കായുള്ള ഔദ്യോഗിക തീരുമാനം വരുന്നതിന് മുമ്പേ ചില ഇന്ത്യൻ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിൽ ഏതാനും ഇന്ത്യൻ നഗരങ്ങളിൽ നിന്നും ദുബായിലേക്കുള്ള ഫ്ലൈറ്റ് ബുക്കിംഗ് ജൂലൈ 15 മുതൽ വീണ്ടും തുടങ്ങിയിരിക്കുന്നു. എന്നാൽ എല്ലാ ഇന്ത്യൻ നഗരങ്ങളിൽ നിന്നും ഇത്തരത്തിൽ ബുക്കിംഗ് ആരംഭിച്ചിട്ടില്ല.

വിസ്താര എയർലൈനിന്റെ വെബ്‌സൈറ്റ് പ്രകാരം മുംബൈയിൽ (BOM ) നിന്നും ദുബായിലേക്ക് (DXB ) 895 ദിർഹമെന്നാണ് കാണിക്കുന്നത്. ജൂലൈ 15, 16 തീയതികളിലേക്ക് കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.

ഇൻഡിഗോ എയർലൈൻസിന്റെ വെബ്‌സൈറ്റ് പ്രകാരം കണക്ഷൻ ഫ്ലൈറ്റിന് 850 ദിർഹവും ജൂലൈ 16 ന് നേരിട്ടുള്ള ഫ്ലൈറ്റിന് 1,100 ദിർഹവുമായിട്ടാണ് നിരക്ക് ആരംഭിക്കുന്നത്.

എന്നാൽ ഇന്ത്യ – യു എ ഇ വിമാനയാത്രയുടെ കാര്യത്തിൽ യാത്ര വിദഗ്ധരുടെ നിർദ്ദേശമനുസരിച്ച് ഔദ്യോഗിക തീരുമാനം വരുന്നത് വരെ കാത്തിരുക്കുന്നതാകും നല്ലത്.

ഇതിനിടയിൽ യു എ ഇ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ചാർട്ടേർഡ് വിമാനങ്ങളിൽ ചില യു എ ഇ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ കൊണ്ടു വരുന്നത് തുടരുകയാണ്.

കഴിഞ്ഞാഴ്ച എത്തിഹാദ് വിമാനത്തിൽ അബുദാബിയിലെ ഒരു പ്രമുഖ കമ്പനിയിലെ 146 ജീവനക്കാരെ കൊച്ചിയിൽ നിന്നും ചാർട്ടേർഡ് അടിസ്ഥാനത്തിൽ കൊണ്ട് വന്നിരുന്നു. ആസ്റ്റർ ഗ്രൂപ്പും 70 ലധികം ജീവനക്കാരെ ഇന്ത്യയിൽ നിന്ന് 2 എമിറേറ്റ്സ് വിമാനങ്ങളിലായി കൊണ്ട് വന്നിരുന്നു.

വരുന്ന ചൊവ്വാഴ്ച്ച വെളുപ്പിന് ഒരു എമിറേറ്റ്സ് ചാർട്ടേർഡ് വിമാനം തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പറക്കാനൊരുങ്ങുന്നതായും റിപ്പോർട്ട് ഉണ്ട്. ഇൻവെസ്റ്റെർസ് ,പാട്ണർമാർ എന്നീ വിസയുള്ളവർക്കും ട്രേഡ് ലൈസൻസിൽ പേരുള്ളവർക്കും പ്രത്യേക പെർമിറ്റിൽ പോകാവുന്ന സംവിധാനം ഇപ്പോഴും തുടരുകയാണ്.

ഏപ്രിൽ 24 നാണ് ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രാ താൽക്കാലികമായി നിർത്തിവച്ചത്.

error: Content is protected !!