Info UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ സജീവ കോവിഡ് രോഗികളുടെ എണ്ണം 20,000 ത്തിലേക്ക്

UAE COVID 19 UPDATES_DUBAIVARTHA_JULY 9

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,529 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,506 പേർക്ക് രോഗമുക്തിയും  4 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,529 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 647,182 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,506 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 625,332 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,853 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,997 സജീവ കോവിഡ് കേസുകളാണുള്ളത്.

യു എ ഇയിൽ ഇതുവരെ 59.9 ദശലക്ഷത്തിലധികം കോവിഡ്ടെസ്റ്റുകൾ നടത്തിയിട്ടുണ്ട് .

error: Content is protected !!