Info UAE News ദുബായ്

ദുബായ് വാർത്തയ്ക്ക് കോവിഡ് പ്രവർത്തനങ്ങളുടെയും വാർത്താ വിവരണത്തിന്റെയും മികവിൽ അക്കാഫ് വോളന്റീയർ ഗ്രൂപ്പിന്റെ ആദരവ്

Akaf Volunteer Group pays tribute to Dubai News for excellence in Kovid activities and news coverage

കോവിഡ് കാലഘട്ടത്തിൽ നടത്തിയ വാർത്താ വിതരണം , മറ്റ്‌ ജീവകാരുണ്യ ഇടപെടൽ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ “ദുബായ് വാർത്ത” യ്ക്ക് പ്രമുഖ സന്നദ്ധ പ്രസ്ഥാനമായ അക്കാഫ് വോളന്റീയർ ഗ്രൂപ്പിന്റെ ആദരവ് ലഭിച്ചു. ഏഷ്യാനെറ്റ് ,കൈരളി, 24 ന്യൂസ് ,മീഡിയ വൺ ,ഗൾഫ്‌ ന്യൂസ്, ഖലീജ് ടൈംസ് ,ഹിറ്റ് എഫ്‌ എം ,ഗോൾഡ് എഫ്‌ എം ,മലയാള മനോരമ ,മാതൃഭൂമി, മാധ്യമം ,ചന്ദ്രിക ,സിറാജ് അടക്കമുള്ള മറ്റ്‌ പ്രമുഖ മാധ്യമങ്ങൾക്കും അംഗീകാരം ലഭിച്ചു.
ദുബായ് ഹെൽത്ത് അതോറിറ്റി , കമ്മ്യൂണിറ്റി ഡെവലെപ്മെന്റ് അതോറിറ്റി , ദുബായ് പൊലീസ് , ഇന്ത്യൻ കോൺസുലേറ്റ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രമുഖരുടെ സാന്നിധ്യത്തിൽ ദുബായ് വാർത്തയ്ക്ക് വേണ്ടി നിസാർ സെയ്ദ് പുരസ്‌കാരം ഏറ്റുവാങ്ങി. ദുബായ് അൽ നഹ്‌ദ യിലെ ലാവെണ്ടർ ഹോട്ടലിൽ ആണ് അക്കാഫ് ( akcaf ) ചടങ്ങ് നടന്നത്.

error: Content is protected !!