fbpx
Info ഇന്ത്യ

പ്രതിദിന കോവിഡ് മരണനിരക്ക് വീണ്ടും കൂടി : ഇന്ത്യയിൽ പുതിയതായി 42,766 കോവിഡ് കേസുകളും 1,206 മരണങ്ങളും

india covid 19 updates_jull 10

ഇന്ത്യയിൽ കഴിഞ്ഞ 11 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 45,254 പേർ രോഗമുക്തി നേടി.1,206 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,07,95,716 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍2,99,33,538 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,07,145 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,55,033
ആക്റ്റീവ് കേസുകളാണുള്ളത്.

 

error: Content is protected !!