Info UAE News ഷാർജ

ഷാർജയിൽ അപകടകരമായി വാഹനമോടിച്ച രണ്ട് പേർക്ക് ശിക്ഷയായി തെരുവുകളും പാർക്കുകളും ബീച്ചുകളും വൃത്തിയാക്കാൻ ഉത്തരവ്‌

Sharjah: Two men have been ordered to clean streets, parks and beaches for dangerous driving.

ഷാർജയിൽ അപകടകരമായി വാഹനമോടിച്ച രണ്ട് പേർക്ക് ഷാർജയിലെ തെരുവുകളും പാർക്കുകളും വൃത്തിയാക്കാൻ കോടതി ഉത്തരവിട്ടു

റെസിഡൻഷ്യൽ ഏരിയകളിൽ അശ്രദ്ധമായി സ്റ്റണ്ട് ചെയ്തതിനും മറ്റ് ട്രാഫിക് കുറ്റങ്ങൾക്കും രണ്ട് എമിറാത്തി പൗരന്മാർക്കാണ് കൽബ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് തെരുവുകളും പാർക്കുകളും ബീച്ചുകളും വൃത്തിയാക്കാൻ ഉത്തരവിട്ടത്. മറ്റ് പൊതു സൗ കര്യങ്ങളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും വൃത്തിയാക്കുന്നതും അവരുടെ ശിക്ഷയിൽ ഉൾപ്പെടും.

അശ്രദ്ധമായി വാഹനമോടിച്ചതിന് ശിക്ഷയായി കഴിഞ്ഞ മാസം അബുദാബിയിലുംഅഞ്ച് പേരെ മൂന്ന് മാസത്തെ കമ്മ്യൂണിറ്റി സേവനത്തിന് ശിക്ഷിച്ചിരുന്നു.

error: Content is protected !!