Info UAE News ദുബായ്

കോപ്പ അമേരിക്ക ഫൈനൽ ആവേശം ദുബായിലെ ECH ലും

The excitement of the Copa America final at the ECH in Dubai

കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരത്തിന്റെ ആവേശം ദുബായ് അൽ ത്വാർ സെന്ററിലെ ECHലും അലതല്ലി. ECH ലെ ജീവനക്കാരായ ഇരു ടീമിന്റെ ഫാന്സുകള് തമ്മിൽ പോർവിളികളുമായി പൊരിഞ്ഞ ആവേശത്തിലായിരുന്നു ഇന്നലെ.

ഇതോടനുബന്ധിച്ച് ഇന്നലെ ECH ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടു ടീമുകളുടെയും ജഴ്‌സി അണിഞ്ഞ് ജീവനക്കാർ അർജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദമത്സരവും നടത്തിയിരുന്നു. കോപ്പ അമേരിക്ക ഫൈനൽ മത്സരം കഴിഞ്ഞതോടെ ജീവനക്കാർ വീണ്ടും ഒന്നായി.ECH ലെ നെയ്മറും മെസ്സിയും കെട്ടിപ്പിടിച്ച് പിരിഞ്ഞു. ഇന്ന് ഞായർ രാവിലെ മുതൽ തന്നെ അൽ ത്വാറിൽ വീണ്ടും ജോലിയും ആരംഭിച്ചു.

https://fb.watch/v/2XOMLxsLK/

 

error: Content is protected !!