Info ഷാർജ

ഷാർജയിൽ അമ്മയുടെ അശ്രദ്ധയെ തുടർന്ന് ബാത്ത് ടബ്ബിൽ മുങ്ങിപോയ 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

8-month-old baby boy in critical condition after drowning in bathtub due to mother's negligence in Sharjah

ഷാർജയിൽ 8 മാസം പ്രായമുള്ള ഈജിപ്ഷ്യൻ കുഞ്ഞിനെ ബാത്ത് ടബ്ബിൽ കുളിപ്പിക്കുന്നതിനിടയിൽ മുങ്ങിപോയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഷാർജ പോലീസ് അറിയിച്ചു.

വെള്ളം നിറഞ്ഞ ബാത്ത് ടബ്ബിൽ കുഞ്ഞിനെ അൽപനേരം അമ്മ തനിച്ചാക്കി പോയപ്പോഴാണ് കുഞ്ഞ് മുങ്ങിപോയതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജൂലൈ 8 വ്യാഴാഴ്ചയാണ് സംഭവം

കുഞ്ഞിന്റെ രക്ഷപ്പെടുത്തിയ ശേഷം ഷാർജയിലെ അൽ കാസിമി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതായും ഇപ്പോൾ ഗുരുതരാവസ്ഥയിൽ തുടരുന്നതായും അധികൃതർ അറിയിച്ചു. കുട്ടിക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ചതായും ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ബുഹൈറ പോലീസ് സ്റ്റേഷനിലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുഞ്ഞിനെ മേൽനോട്ടമില്ലാതെ തനിച്ചാക്കിയതാണ് ഇത്തരത്തിലുള്ള അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.മക്കളെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കണമെന്നും വൈദ്യുത ഉപകരണങ്ങളിൽ നിന്നും വെള്ളത്തിൽ നിന്നും അകറ്റി നിർത്തണമെന്നും പോലീസ് മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.

error: Content is protected !!