Info ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 37,154 പേർക്ക് കൂടി കോവിഡ് / 724 മരണങ്ങളും

INDIA COVID 19 UPDATES_JULY 12

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39,649 പേർ രോഗമുക്തി നേടി. 724 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,08,74,376 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 3,00,14,713 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,08,764 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,50,899 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 37,73,52,501 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!