ഇന്ത്യ

കുട്ടികളുടെ വാക്സിനായ സൈകോവ് ഡിന് ഇന്ത്യയിൽ ഈ ആഴ്ച അനുമതി ലഭിച്ചേക്കും

 

കുട്ടികളുടെ വാക്സിനായ സൈകോവ് ഡിന് ഇന്ത്യയിൽ ഈ ആഴ്ച അനുമതി ലഭിക്കാൻ സാധ്യത.
വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസം ആദ്യം ഡി.സി.ജി.ഐയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിരുന്നു.

12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനാണ് സൈക്കോവ് ഡി. അപേക്ഷ വാക്‌സിന്‍ വിദഗ്ധസമിതി അംഗീകരിച്ചാല്‍ ഇന്ത്യയിൽ ലഭ്യമാകുന്ന അഞ്ചാമത്തെ കൊവിഡ് വാക്‌സിനാകും സൈക്കോവ് ഡി.

കൊവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനക്ക് വരുന്നത്. കുട്ടികളിലെ വാക്‌സിനേഷന്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാകാന്‍ സഹായകരമാവുമെന്നാണ് വിലയിരുത്തല്‍.

error: Content is protected !!