UAE News

സ്മാർട്ട് ട്രാവൽസ്‌ ഉടമയും സാമൂഹിക പ്രവർത്തകനും ആയ അഫി അഹമദിന് ഗോൾഡൻ വിസ.

UAE GOLDEN VISA

ഷാർജ – സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ പയ്യന്നൂർ സ്വദേശി അഫി അഹമദിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. 29 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം യു എ ഇലെ പ്രശസ്തമായ സ്മാർട് ട്രാവൽസിന്റെയും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്‌നേച്ചർ ട്രാവൽ ആൻഡ് ടുറിസത്തിന്റെയും മാനേജിങ് ഡയറക്ടറാണ്…

അടുത്തകാലത്തു അമ്മമാർക്കു ശമ്പളം എന്ന സ്‌കീം നടപ്പിലാക്കിയതുപോലെ പ്രളയകാലത്തു ഹീറോയായ നൗഷാദ്ക്കയെയും കുടുംബത്തെയും ഗൾഫിലേക്ക് കൊണ്ടുവന്നതും ,അതുപോലെ കോവിഡ് കാലത്തു ചാർട്ടർ ഫ്ളൈറ്റുമായി ബന്ധപ്പെട്ട് പലകാര്യങ്ങൾക്കും മുൻപിൽ നിന്ന അഫി അഹ്മദിനു നിരവധി സാമൂഹ്യ സംഘടനകളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട് .

ചെറുവത്തൂർ തുരുത്തി സ്വദേശിനി റുസീവ അഫിയാണ് ഭാര്യ. മക്കൾ: ഫഹീം അഹമദ്, മുഹമ്മദ് ആതിഫ്, ഫസാൻ അഹമദ്, ഹംദാൻ അഫി, അഫ്നാൻ കരീം.

error: Content is protected !!