Info അന്തർദേശീയം

ഇറാഖിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം : നിരവധി രോഗികൾ വെന്തുമരിച്ചു.

Covid hospital fire in Iraq: Several patients burn to death

ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി രോഗികൾ വെന്തുമരിച്ചു. അമ്പതോളം രോഗികൾക്ക് ജീവൻ നഷ്ടമായെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പരിക്കേറ്റു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് അപകടമുണ്ടായത്.

തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. കൂടുതൽ പേർക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതരെ ഉദ്ധരിച്ച് ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. ആശുപത്രി കെട്ടിടത്തിൽ നിന്നും 16 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചനകൾ.

ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തം ഉണ്ടായതെന്നാണ് പോലീസിൻ്റെ പ്രാഥമിക റിപ്പോർട്ട്. തീ പടരുമ്പോൾ കൊവിഡ് വാർഡിനുള്ളിൽ നിരവധി രോഗികൾ ഉണ്ടായിരുന്നുവെന്ന് ഒരു ആരോഗ്യ പ്രവർത്തകൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

error: Content is protected !!