UAE News ദുബായ്

മെഡിക്കൽ ടെസ്റ്റിനായി ദുബായിൽ ഒരു പുതിയ കേന്ദ്രം കൂടി തുറന്നു.

A new center for medical testing has opened in Dubai_dubaivartha

യു എ ഇയിൽ റെസിഡൻസി വിസ നൽകാനോ പുതുക്കാനോ ആവശ്യമായ മെഡിക്കൽ പരിശോധന നടത്താൻ ബർ ദുബായിൽ ഒരു പുതിയ മെഡിക്കൽ ഫിറ്റ്നസ് സെന്റർ കൂടി തുറന്നതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു.

ഷറഫ് ഡിജി മെട്രോ സ്റ്റേഷൻ എക്സിറ്റ് 4 ന് അടുത്തുള്ള സെൻട്രൽ മാളിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവർത്തനസമയം. പ്രതിദിനം 500 പേർക്കുള്ള സേവനങ്ങൾ ഇവിടെ നൽകും. ആവശ്യകതയെ അടിസ്ഥാനമാക്കി ശേഷിയും സമയവും വർദ്ധിപ്പിക്കാൻ കഴിയുമെന്നും ഡിഎച്ച്എ അറിയിച്ചു.

വിസ നൽകുന്നതിനും പുതുക്കുന്നതിനുമായി ദുബായ് എമിറേറ്റിലുടനീളം 17 മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളാണ് ഡിഎച്ച്എയ്ക്കുള്ളത്.

error: Content is protected !!