Info UAE News അബൂദാബി

ബലിപെരുന്നാൾ 2021 : യുഎഇയിലെ പള്ളികളിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളോടെ പ്രത്യേക പ്രാർത്ഥനകൾ നടത്താൻ അനുവദിക്കും.

Eid al-Adha 2021: Special prayers will be allowed in churches across the UAE with Covid guidelines.

യുഎഇയിൽ പള്ളികളിലും പള്ളികൾക്ക് പുറത്തുള്ള തുറന്ന സ്ഥലങ്ങളിലും (മുസല്ലകൾ) ഈ വർഷത്തെ (ഈദ് അൽ അദ )ബലിപെരുന്നാളിനോടനുബന്ധിച്ച് 2021 ജൂലൈ 20 ന് പ്രത്യേക പ്രാർത്ഥന നടത്താൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

പ്രഭാഷണമടക്കം പ്രാർത്ഥനയുടെ ആകെ ദൈർഘ്യം 15 മിനിറ്റായി പരിമിതപ്പെടുത്തിയെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം അറിയിച്ചു. പ്രാർത്ഥനക്കെത്തുന്നവർ പള്ളികളിൽ നിലവിലുള്ള കോവിഡ് -19 സുരക്ഷാ നടപടികൾ കർശനമായി പാലിക്കേണ്ടതുണ്ട്.പ്രാർത്ഥനയ്‌ക്ക് 15 മിനിറ്റ് മുമ്പ് പള്ളികളും മുസല്ലകളും തുറന്ന് ഉടൻ അടയ്ക്കും. പ്രാർത്ഥനയ്ക്കുശേഷം പരമ്പരാഗതമായി ഹാൻ‌ഡ്‌ഷേക്കുകളും ആലിംഗനങ്ങളും നിരോധിച്ചിട്ടുണ്ട് . പ്രാർത്ഥനയ്‌ക്ക് മുമ്പോ ശേഷമോ ഒത്തുകൂടാനുംഅനുവാദമില്ല.

12 വയസ്സിന് താഴെയുള്ളവരും 60 വയസ്സിനു മുകളിലുള്ളവരും വീട്ടിൽ പ്രാർത്ഥന നടത്താനാണ് അധികൃതർ നിർദ്ദേശിക്കുന്നത്.

 

error: Content is protected !!