fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 38,792 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 624 മരണങ്ങളും, 41,000 പേർക്ക് രോഗമുക്‌തിയും

INDIA COVID 19 UPDATES_JULY 14_DUBAIVARTHA

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 38,792 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 41,000 പേർ രോഗമുക്തി നേടി. 624 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതുവരെ ഇന്ത്യയിൽ ആകെ 3,09,46,074 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ  3,01,04,720 പേര്‍ ഇതുവരെ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,11,408 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,29,946 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 38,76,97,935 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!