Info UAE News അബൂദാബി

ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി : ഇപ്പോൾ 35 രാജ്യങ്ങൾ ഗ്രീന്‍ ലിസ്റ്റിൽ

Abu Dhabi: 35 countries are now on the green list_DUBAIVARTHA

കോവിഡുമായി ബന്ധപെട്ട് ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്‍കാരിക വിനോദ സഞ്ചാര വകുപ്പ് വീണ്ടും പരിഷ്‍കരിച്ചു.

ഇത് വരെ ഗ്രീന്‍ ലിസ്റ്റിൽ ഉണ്ടായിരുന്ന 31 രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ പുതുക്കിയ പ്രകാരം മൊത്തം 35 രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ വന്നിറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും അബുദാബി വിമാനത്താവളത്തിലെത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുമെന്നും സാംസ്കാരിക, ടൂറിസം വകുപ്പ് അബുദാബി (ഡിസിടി അബുദാബി) അറിയിച്ചു

2021 ജൂലൈ 14  ന് അപ്‌ഡേറ്റുചെയ്‌ത ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ താഴെ പറയുന്നവയാണ്.

1.അൽബാനിയ

2.അർമേനിയ

3. ഓസ്‌ട്രേലിയ

4.ആസ്ട്രിയ

5.അസർബൈജാൻ

6.ബെൽജിയം

7. കാനഡ

8.ചീന

9. ഡെൻമാർക്ക്

10.ഫ്രാൻസ്

11. ജർമ്മനി

12.ഹോംഗ് കോംഗ് (SAR)

13. ഹംഗറി

14. ഐസ്‌ലാന്റ്

15. ഇസ്രായേൽ

16.ഇറ്റാലി

17.ജോർഡാൻ

18. മാൾട്ട

19. മൗറീഷ്യസ്

20.മോൾഡോവ

21. നെതർലാന്റ്സ്

22. ന്യൂസിലാന്റ്

23.നോർവേ

24. റിപ്പബ്ലിക് ഓഫ് അയർലൻഡ്

25. റൊമാനിയ

26.സൗദി അറേബ്യ

27.സെഷെൽസ്

28.സിംഗാപൂർ

29. സൗത്ത് കൊറിയ

30.സ്വെഡൻ

31.സ്വിറ്റ്സർലൻഡ്

32. തായ്‌വാൻ, ചൈന പ്രവിശ്യ

33. തുർക്ക്മെനിസ്ഥാൻ

34. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

35. വത്തിക്കാൻ സിറ്റി

ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെഷെൽസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയും കോവിഡിനെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കിൽ (യാത്രയ്ക്ക് 28 ദിവസമെങ്കിലും മുമ്പുള്ള അവസാന ഡോസ് ലഭിച്ചിട്ടുണ്ടെങ്കിൽ ) അബുദാബിയിൽ വന്നിറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കും.

error: Content is protected !!