UAE News അജ്‌മാൻ

അജ്മാനിൽ ബസ്സിലിരുന്ന് ഉറങ്ങിപ്പോയ മൂന്നര വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു

A three-and-a-half-year-old boy has died of suffocation after falling asleep inside a bus in Ajman_DUBAIVARTHA

അജ്മാൻ എമിറേറ്റിലെ ടാലന്റ് ഡെവലപ്‌മെന്റ് സെന്റ്ററിലെ ഒരു 14 സീറ്റർ ബസിനുള്ളിൽ 4 മണിക്കൂറോളം മറ്റുമുള്ളവരുടെ ശ്രദ്ധയിപ്പെടാതെ ഉറങ്ങിപ്പോയതിനെത്തുടർന്ന് അറബ് വംശജനായ മൂന്നര വയസ്സുള്ള ഒരു ആൺകുട്ടി ശ്വാസംമുട്ടി മരിച്ചതായി അജ്മാനിലെ പോലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ പോലീസ്, ബ്രിഗേഡിയർ അബ്ദുല്ല സെയ്ഫ് അൽ മാട്രൂഷി, ബെൽ അറിയിച്ചു.

മൂന്ന് വയസും എട്ട് മാസവും പ്രായമുള്ള കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോയെന്നും കുറഞ്ഞത് നാല് മണിക്കൂറെങ്കിലും തനിച്ചായിരുന്നുവെന്നും ബസിൽ കുട്ടിയുണ്ടെന്ന് ബസിന്റെ സൂപ്പർവൈസറിന്റെ ശ്രദ്ധയിൽപെട്ടില്ലെന്നും അജ്മാൻ പോലീസ് പറഞ്ഞു.

തിങ്കളാഴ്ച ജൂലൈ 12ന് വൈകുന്നേരമാണ് ആമിന ആശുപത്രിയിൽ നിന്നാണ് പോലീസിന് റിപ്പോർട്ട് ലഭിച്ചത്‌.

ഉച്ചഭക്ഷണ സമയത്ത് കുട്ടിയെ കാണാതായതെന്ന് മനസിലായതിനാൽ തിരഞ്ഞപ്പോൾ ബസിന്റെ സൂപ്പർവൈസർ കുട്ടിയെ ബസ്സിനുള്ളിൽ ഗുരുതരാവസ്ഥയിൽ ശ്വാസംമുട്ടി അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടൻ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.

കുട്ടി വാഹനത്തിനുള്ളിൽ ഉറങ്ങുകയാണെന്ന് ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ബസിന്റെ സൂപ്പർവൈസറുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നും ഇയാൾ കുറ്റക്കാരനാണെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുണ്ട്. ഓക്‌സിജന്റെ അഭാവവും ബസ്സിലെ അമിത ചൂടും മൂലമാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട് .

ടാലന്റ് ഡെവലപ്‌മെന്റ് സെന്ററിന്റെ വാണിജ്യ ലൈസൻസ് ഒരു വർഷം മുമ്പ് കാലഹരണപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!