Info UAE News കാലാവസ്ഥ

യു‌എഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് കനത്ത മഴയും 47 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയും രേഖപ്പെടുത്തി

Heavy rain in some parts of the UAE today: maximum temperature of 47 47 C was recorded_DUBAIVARTHA

യു‌എഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ബുധനാഴ്ച കനത്ത മഴ റിപ്പോർട്ട് ചെയ്തു. ഏറ്റവും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസിലും എത്തി.അൽ ഐനിലാണ് കനത്ത മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചത്.

അൽ ഖസ്നാ, തവി ഖദ്രാക്ക്, എന്നിവിടങ്ങളിൽ നേരിയതും മിതമായ തോതിലും മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരേ ദിവസം യാദൃശ്ചികമായി ഏറ്റവും ഉയർന്ന താപനില 47 ° C അൽ ഐനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യു‌എഇ യിൽ ക്ലൗഡ് സീഡിംഗ് മഴയ്ക്ക് കാരണമായതായി എൻ‌സി‌എം അറിയിച്ചിരുന്നു.

error: Content is protected !!